Mar 16, 2022

ഖത്തറിൽ കാറപകടത്തിൽ മലയാളി യുവതിക്ക്​ ദാരുണാന്ത്യം


കാെട്ടാരക്കര : ഖത്തറിലുണ്ടായ കാറപകടത്തിൽ അമ്പലത്തും കാല പനയ്ക്കൽ പുത്തൻ വീട്ടിൽ ജെറിന്‍റെ ഭാര്യ ചിപ്പി (26) മരിച്ചു. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം.

ജെറിൻ മുൻ സീറ്റിലും ചിപ്പിയും നാലു മാസമായ കുഞ്ഞും പിൻസീറ്റിലുമായി യാത്ര ചെയ്യവെ കാറിനു പിന്നിൽ മറ്റാെരു കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചിപ്പി മരിച്ചു. കുഞ്ഞിന് കാര്യമായ പരിക്കുകളില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജാേലിയുള്ള ജെറിന്റെ അടുത്തേക്ക് ഒരു മാസം മുമ്പാണ് ചിപ്പി പോയത്. ജെറിന്റെ അച്ഛൻ ജാേൺസണും ഖത്തറിലാണ്​ ജാേലി ചെയ്യുന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only