മഞ്ചേരിയിൽ: ഒരുവയസ്സുള്ള കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തി വീടുവിട്ടിറങ്ങിയ യുവതിയും കാമുകനും പോലീസ് പിടിയിൽ. പുൽപ്പറ്റ മംഗലൻ ഷഹാന ഷെറിൻ(28), മംഗലശ്ശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്മാൻ(32) എന്നിവരെയാണ് ചെന്നൈയിലെ ആണ്ടാൾ നഗറിൽനിന്ന് മഞ്ചേരി പോലീസ് പിടികൂടിയത്.
ആറു മാസം മുൻപാണ് യുവതി പിഞ്ചുകുഞ്ഞിനെയും മൂത്തകുട്ടിയെയും ഉപേക്ഷിച്ച് നാടുവിട്ടത്. തുടർന്ന് യുവതിയുടെ ഭർത്താവ് ഗൾഫിൽനിന്നെത്തി കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു. പിതാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ യുവതിയും കാമുകനും ചെന്നൈയിൽ താമസിച്ചുവരുന്നതായി കണ്ടെത്തി.
ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഒടുവിൽ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ആണ്ടാൾ നഗർ ഗ്രാമത്തിലെ അഞ്ഞൂറോളം വീടുകൾ പരിശോധിച്ചാണ് ഇവരെ പിടികൂടിയത്. കുട്ടികളുടെ സംരക്ഷണച്ചുമതല നിറവേറ്റാത്ത യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസെടുത്തു..
കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി. അലവി, എസ്.ഐ. ബഷീർ, എ.എസ്.ഐ. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്
Post a Comment