ആയുര്‍വേദ മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ നെതര്‍ലാന്‍ഡ്‌സ് സ്വദേശിനിയെ നഗരത്തിലെ ഹോട്ടല്‍ മുറിയിലെത്തിച്ചത്.
രാജസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സ്ത്രീ. ജയ്പൂരിലെ ഖാതിപുരയില്‍ മസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു പ്രതിയെന്ന് പൊലീസ് സൂചിപ്പിച്ചു. അതിക്രമം ഉണ്ടായ കാര്യം സ്ത്രീ പൊലീസിനെ അറിയിച്ചു.
ഉടന്‍ തന്നെ സിന്ധി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും, പ്രതിക്കായി നഗരത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു. പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ പ്രതി കേരളത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി റിച്ച തോമര്‍ അറിയിച്ചു.
Post a Comment