കൊടുങ്ങല്ലൂരിലെ എറിയാട് സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. എറിയാട് ഇളങ്ങരപ്പറമ്പിൽ നാസറിന്റെ ഭാര്യ റിൻസിയെയാണ് (30) യുവാവ് ആക്രമിച്ചത്.
ഇന്നലെ രാത്രി ഏഴരയോടെ ചെമ്പറമ്പ് പള്ളി റോഡിലായിരുന്നു സംഭവം. കേരളവർമ്മ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിൻസി. റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന യുവാവ് വീട്ടമ്മയെ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു.
തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ റിൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post a Comment