കോട്ടയം: കോവിഡ് പ്രതിസന്ധി വരുത്തിവെച്ച ആഘാതം വിട്ടുമാറുന്നതിനുമുന്നേ ഇരട്ടപ്രഹരമായി അവശ്യവസ്തുക്കളുടെ വിലക്കുതിപ്പ്.
നിത്യോപയോഗ വസ്തുക്കളുടെ വില കുതിച്ചുയരുന്നതിനൊപ്പം ഗാര്‍ഹിക പാചകവാതക വില ഒറ്റയടിക്ക് 50 രൂപ കൂട്ടി. വിലവര്‍ധനക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് സാധാരണക്കാര്‍.
14.5 കിലോ വരുന്ന പാചകവാതക സിലിണ്ടറിന് 906 രൂപയായിരുന്നത് 957 രൂപയായാണ് ഉയര്‍ന്നത്. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസിന്‍റെ വില ഒരുവര്‍ഷത്തിനുള്ളില്‍ 1000 രൂപയിലേറെയാണ് വര്‍ധിച്ചത്. ഹോട്ടല്‍ വിഭവങ്ങളുടെ വില ഇതോടെ ഇനിയും ഉയരും. പലവ്യഞ്ജനം, പച്ചക്കറി, മത്സ്യമാംസാദികള്‍ എന്നിവയുടെ വില കനത്തമഴയും വേനലും അടക്കം കാലാവസ്ഥ വ്യതിയാനത്തിന്‍റെ പേരില്‍ കുതിക്കുകയാണ്. അരി, പയര്‍വര്‍ഗങ്ങള്‍, പരിപ്പ് എന്നിവയുടെ വിലകൂടി. പച്ചക്കറിവില കുതിച്ചുയര്‍ന്നശേഷം അല്‍പം കുറഞ്ഞുനില്‍ക്കുകയാണ്. ലോറിവാടക കൂടുമെന്നതിനാല്‍ ഇനിയും വിലവര്‍ധിച്ചേക്കും.
പെട്രോള്‍, പാചകവാതക വിലവര്‍ധന സാധാരണക്കാരെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജീവിതം പഴയപടി കെട്ടിപ്പടുക്കാന്‍ പാടുപെടുമ്ബോള്‍ വിലകൂട്ടി കഷ്ടപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. കോവിഡ് മാറി ചെറിയൊരു ആശ്വാസം വന്നിരിക്കുന്ന സമയത്താണ് പാചകവാതകത്തിന്‍റെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും വില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം വില കാരണം എല്ലാ മേഖലയിലും സാധനങ്ങള്‍ക്ക് വില കുത്തനേകൂടി. വീട് നിര്‍മാണത്തിനുള്ള എല്ലാ സാധനങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. എന്നാല്‍, നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന പല സാധനങ്ങള്‍ക്കും വില കിട്ടുന്നുമില്ലെന്നുമുള്ള ആശങ്കയിലാണ് ജനം
കടപ്പാട്.മാധ്യമം
Post a Comment