ബാലുശ്ശേരി: വ്ളോഗറും ആല്‍ബം താരവുമായ ബാലുശ്ശേരി പാവണ്ടൂര്‍ മന്ദലത്തില്‍ അമ്പലപ്പറമ്പില്‍ റിഫ മെനുവിന്റെ (21) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.സമഗ്ര അന്വേഷമാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു.
തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു മണിക്കൂറുകള്‍ മുന്‍പ് വരെ സന്തോഷമായി കുടുംബാംഗങ്ങളോട് സംസാരിക്കുകയും സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.മൃതദേഹം ഇന്നലെ വെളുപ്പിനെ നാട്ടില്‍ എത്തിക്കുകയും കബറടക്കുകയും ചെയ്തു. ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു കബറടക്കം.ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മാര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന വിവരമാണു ലഭിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.മരിക്കുന്നതിനു ഏതാനം മണിക്കൂറുകള്‍ക്കു മുന്‍പും നാട്ടിലേക്ക് വിളിച്ച് ജോലി സ്ഥലത്തു നിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞു മകന് ചുംബനം നല്‍കിയാണു സംസാരം അവസാനിപ്പിച്ചത്. അതിനു ശേഷം പെട്ടെന്നിങ്ങനെ തോന്നാന്‍ കാരണം മനസ്സിലാവാതെ ആശങ്കയിലാണ് ബന്ധുക്കളും നാട്ടുകാരും.തിങ്കളാഴ്ച രാത്രി കൂട്ടുകാരോടൊപ്പം പുറത്തു ഭക്ഷണം കഴിക്കാന്‍ പോയ ഭര്‍ത്താവ് മെഹനാസ് തിരികെ ഫ്ളാറ്റിലെത്തിയപ്പോള്‍ റിഫ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റുമ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് റിഫയുടെ മരണവിവരം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി മെഹ്നാസ് പോസ്റ്റ് ചെയ്തിരുന്നു.വീഡിയോ പിന്നീട് നീക്കം ചെയ്തു.ഇരുവരുമൊരുമിച്ച് ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടു വയസ്സുള്ള മകനുണ്ട് ഇവര്‍ക്ക്. കഴിഞ്ഞ മാസമാണ് മകനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തി റിഫ ദുബായിലേക്ക് പോകുന്നത്.കാസര്‍ഗോഡ് സ്വദേശിയായി ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. ദുബായിലെ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്.മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റിഫ യുട്യൂബിലൂടെ വ്‌ളോഗിംഗ് ആരംഭിച്ചത്. റിഫ മെഹ്നൂസ് എന്ന പേരിലാണ് വ്‌ളോഗിംഗ് ചെയ്തിരുന്നത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌കാരങ്ങള്‍, ട്രാവലിംഗ് എന്നിവയായിരുന്നു റിഫയുടെ വ്‌ളോഗില്‍ നിറഞ്ഞുനിന്നിരുന്നത്.
Post a Comment