തൃശൂർ: കേച്ചേരിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. കേച്ചേരി കറപ്പം വീട്ടിൽ അബുബക്കറിന്റെ മകൻ ഫിറോസാണ് (45) വാടക ക്വാർട്ടേഴ്സിൽ കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.
ക്വാർട്ടേഴ്സിലെത്തിയ രണ്ടംഗ സംഘം മാരകായുധമായി വയറ്റിൽ കുത്തുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കേച്ചേരി മത്സ്യമാർക്കറ്റിലെ തൊഴിലാളിയായ ഫിറോസ് നിരവധി കേസുകളിൽ പ്രതിയാണ്.
Post a Comment