Mar 23, 2022

മാസ്ക്ക് ഒഴിവാക്കാൻ സമയമായിട്ടില്ല: ഐ എം എ


കൊവിഡ് വ്യാപനം പൂർണമായും അവസാനിച്ചട്ടില്ലെന്ന് ഐ എം എ. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്നും ഐ എം എ നിർദേശം നൽകി.



മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ കേസില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐ എം എയുടെ നിർദേശം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും.


ആൾക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്കും ഇനി കേസെടുക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ആരോഗ്യമന്ത്രാലയം നൽകിയ നിർദേശങ്ങൾ തുടരണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only