താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിൽ മദർ മേരി ആശുപത്രിക്ക് മുൻവശം കെട്ടിടത്തിന് മുകളിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രം കെട്ടിട ഉടമ അടപ്പിച്ചു.
ഇവിടെ പ്രവർത്തിക്കുന്നത് പെൺവാണിഭ കേന്ദ്രമാണെന്ന് അറിഞ്ഞ കെട്ടിട ഉടമ ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു
എകരൂൽ ഇയ്യാട് ഭാഗത്തുള്ള ജമീല എന്ന സ്ത്രീയാണ് കേന്ദ്രം നടത്തിയിരുന്നതെന്നും, ഇവരെ ഫോണിൽ വിളിച്ച് ബുക്ക് ചെയ്ത ശേഷം അവർ നിർദേശിക്കുന്ന സമയത്താണ് ആളുകൾ എത്തിയിരുന്നതെന്നും ഒരു പതിവ് സന്ദർശകൻ ടി ന്യൂസിനോട് പറഞ്ഞു.
മണിക്കൂറിന് 3000 രൂപ വരെയാണ് ഈടാക്കിയിരുന്നത്, ഇതിൽ 1000 രൂപയാണ് workers എന്ന പേരിൽ വിളിക്കുന്ന സ്ത്രീകൾക്ക് നൽകിയിരുന്നത്.
നടത്തിപ്പുകാരി ജില്ലയുടെ മറ്റു ഭാഗങ്ങളിലും സമാന രൂപത്തിലുള്ള പെൺവാണിഭ കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്നാണ് വിവരം -
പെൺ വാണിഭം നടക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിലും, ചില മാധ്യമ പ്രവർത്തകരേയും വിവരം അറിയിച്ചിരുന്നു.
വിവരം പുറത്ത് വിടാതെ മാധ്യമങ്ങൾ പോലീസിന് പിടികൂടാനുള്ള അവസരം ഒരുക്കിയിരുന്നു.എന്നാൽ പരിശോധന ഒന്നും നടന്നില്ല.
പിന്നീട് വിവരം പുറത്ത് അറിഞ്ഞതായ സൂചന നടത്തിപ്പുകാർക്ക് ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ കേന്ദ്രത്തിലുണ്ടായിരുന്ന സ്ത്രീകളേയും, ഇടപാടുകാരേയും പുറത്താക്കി റൂമുകൾ പൂട്ടി ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരൻ സ്ഥലം വിടുകയായിരുന്നു.
വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന യുവതികളെ ബസ് സ്റ്റാൻ്റിൽ നിന്ന് കേന്ദ്രത്തിൽ എത്തിക്കാൻ പ്രത്യേകം ഓട്ടോറിക്ഷ ഇവിടെ ഉണ്ടായിരുന്നു.
ചില യുവതികളെ പതിവായി ചിലർ മറ്റു വാഹനങ്ങളിൽ കേന്ദ്രത്തിൽ എത്തിച്ചിരുന്നു.
കേന്ദ്രം പ്രവർത്തിച്ചിരുന്നതിനോട് ചേർന്ന മുറിയിലുള്ളവർക്ക് പോലും സംശയം തോന്നാത്ത വിധത്തിലായിരുന്നു പ്രവർത്തനം.
കേന്ദ്രത്തിൻ്റെ മറവിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഇവിടെ നടന്നിരുന്നതായി സംശയമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
Post a Comment