മുക്കം: ഓട്ടോയിൽനിന്ന് കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി മുക്കത്തെ ഓട്ടോഡ്രൈവർ.മുക്കം നഗരത്തിലെ ഓട്ടോ ഡ്രൈവറായ കാരശ്ശേരി സ്വദേശി ചാലിൽ ശ്രീനാഥാണ് മാതൃകാ പ്രവർത്തനം നടത്തിയത്. ഓട്ടോയിൽ നിന്ന് കണ്ടെടുത്ത മാലയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെ, സുഹൃത്ത് മുഖേന നടത്തിയ അന്വേഷണത്തിൽ മാമ്പറ്റ എരഞ്ഞിക്കൽ സത്യഭാമയുടേതാണ് സ്വർണമാലയെന്ന് കണ്ടെത്തി.
വെള്ളിയാഴ്ച രാവിലെ 9.30ഓടെ മുക്കം പൊലീസ് സ്റ്റേഷനിൽ ജനമൈത്രി എസ്.കെ.അസയിൻ്റെ സാന്നിധ്യത്തിൽ ശ്രീനാഥ് ആഭരണം ഉടമക്ക് കൈമാറി.
Post a Comment