Mar 5, 2022

കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ ആറു വയസുകാരനെ രക്ഷപെടുത്തി


കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ ആറു വയസുകാരനെ രക്ഷപെടുത്തി. വടകര മീത്തലങ്ങാടിയിലായിരുന്നു കടല്‍ഭിത്തിക്കിടയില്‍ കുട്ടി അകപ്പെട്ടത്. സമീപവാസിയായ ആറു വയസുകാരനാണ് കരിങ്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയത്.
കൈനാട്ടി ബീച്ചിൽ കക്കാട്ടി ബീച്ചിലെ കടൽഭിത്തിക്കിടയിലാണ് കുട്ടി അകപ്പെട്ടത്. ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടിയാണ് ഇന്ന് സന്ധ്യയോടെ അപകടത്തിൽപ്പെട്ടത്.

 
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ കെ.കെ രമ എം.എൽ എ സംഭവസ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു.  കളിക്കുന്നതിനിടയില്‍ തെറിച്ചുപോയ പന്ത് എടുക്കുന്നതിനിടയില്‍ കുട്ടി കല്ലുകള്‍ക്കിടയില്‍ അകപ്പെടുകയായിരുന്നു.
കുട്ടിയെ പുറത്തെത്തിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും ആദ്യം സാധിച്ചിരുന്നില്ല. കുട്ടിക്ക് പരുക്കുകള്‍ ഒന്നുമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മണ്ണുമാന്തിയടക്കം സ്ഥലത്ത് എത്തിച്ചായിരുന്നു രക്ഷാ പ്രവർത്തനം നടത്തിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only