കൊല്ലം: യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ച് കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ഇരവിപുരം പോലീസ് അറസ്റ്റ്‌ചെയ്തു.
മയ്യനാട് ആക്കോലിൽ കരുവാംകുഴി നിഷദ് മൻസിലിൽ അബ്ദുൽ വാഹിദ് മകൻ സിയാദ്(30) ആണ് പോലീസ് പിടിയിലായത്.
സിയാദ് ആക്കോലിലുള്ള വീട്ടിൽ വച്ച് ഭാര്യയെ ക്രൂരമായി മർദ്ദിച്ച വിവരം സിയാദിന്റെ മാതാപിതാക്കൾ അറിയാൻ ഇടയായി. ഈ വിവരം ഭാര്യയിൽ നിന്നാണ് മാതാപിതാക്കൾ അറിഞ്ഞത് എന്ന് തെറ്റിദ്ധരിച്ച് ആയതിന്റെ വിരോധത്താൽ 11.03.2022 രാത്രിയിൽ ബഡ്‌റൂമിൽ വച്ച് അസഭ്യം പറഞ്ഞ് വീണ്ടും മർദ്ദിച്ചു. ബഹളംകേട്ട് റൂമിലെത്തിയ സിയാദിന്റെ മാതാപിതാക്കളെ വീടിന് പുറത്താക്കി കുറ്റിയിട്ട ശേഷം കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ഭാര്യയുടെ മുതുകിൽ ആവർത്തിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. യുവതിയുടെ മൊഴിയുടെ അടിസ്ഥനത്തിൽ ഇരവിപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി അറസ്റ്റിലായത്.
കൊല്ലം എസിപി ജി ഡി വിജയകുമാറിന്റെ നിർദ്ദേശാനുസരണം ഇരവിപുരം ഇൻസ്പക്ടർ വി വി അനിൽകുമാറിന്റെ നേതൃത്വത്തിൽ, എസ്സ്.ഐ മാരയ ജയേഷ്, ജയകുമാർ, ഷാജി, ദിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Post a Comment