കോട്ടയം: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി മാനിടും കുഴി ചക്കാലയിൽ ജെയ്സൺ ജോർജി(26)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് മാസങ്ങൾക്ക് മുമ്പ് വിവാഹിതനായ ഇയാൾ മുണ്ടക്കയം സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതിയുടെ ഒരു സഹോദരൻ കൊലപാതക കേസിലും മറ്റൊരു സഹോദരൻ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്. കഴിഞ്ഞ ഒരാഴ്ച മുമ്പാണ് മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ സഹോദരൻ പൊലീസ് പിടിയിലായത്. കൂടാതെ ഇയാളുടെ മറ്റൊരു സഹോദരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ്.
Post a Comment