Mar 30, 2022

കേരള മീഡിയാ അക്കാദമി അവാർഡ് ജേതാവ് കെ.സി റിയാസിനെ കൊടിയത്തൂർ സൗഹൃദ വേദി ആദരിച്ചു


മാധ്യമങ്ങളുടെ നാവരിയുന്ന ഭരണകൂട നീക്കങ്ങളെ ചെറുക്കണമെന്ന് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി കുഞ്ഞാലി.

കൊടിയത്തൂർ: കേരള സർക്കാർ സ്ഥാപനമായ കേരള മീഡിയാ അക്കാദമിയുടെ ഏറ്റവും മികച്ച എഡിറ്റോറിയലിനുള്ള സംസ്ഥാന അവാർഡ് നേടിയ യുവമാധ്യമപ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രവർത്തകസമിതി അംഗവുമായ കെ.സി റിയാസിനെ (കക്കാട്) കൊടിയത്തൂർ സൗഹൃദവേദി ഉപഹാരം നൽകി ആദരിച്ചു. റിയാസിനുള്ള ഉപഹാരം കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാനും കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുൻ ഉപാധ്യക്ഷനുമായ വി കുഞ്ഞാലി സമർപ്പിച്ചു.
 സമൂഹത്തിൽ നടമാടുന്ന അനീതിക്കും അന്യായങ്ങൾക്കും സാംസ്‌കാരിക ജീർണതകൾക്കും അഴിമതിക്കുമെതിരെ നിർഭയമായും സത്യസന്ധമായും തൂലിക ചലിപ്പിക്കുന്ന റിയാസിനെ പോലുള്ള മാധ്യമപ്രവർത്തകർ നാടിന് അഭിമാനവും സന്തോഷവുമാണ് പകരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ നാവരിയാനുള്ള ഭരണകൂട നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കണം. രാജ്യത്തെ ഭരണഘടന പൗരന് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ഹനിക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ തെറ്റായ ചെയ്തികൾക്കെതിരെ രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഗൗരവപരമായി പ്രതികരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
 കോട്ടമ്മൽ നൂറുൽ ഇസ്്‌ലാം മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന സ്‌നേഹാദരം 2022 ചടങ്ങിൽ കൊടിയത്തൂർ സൗഹൃദവേദി ചെയർമാൻ എ.പി മുജീബ് അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.യു അലി, വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, കേരള മൈനോറിറ്റി സംരക്ഷണ സമിതി കൺവീനർ നടുക്കണ്ടി അബൂബക്കർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം ജനറൽസെക്രട്ടറി കെ.ടി മൻസൂർ, മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ വി വസീഫ്, കൊടിയത്തൂർ ഖാദി എം.എ അബ്ദുസ്സലാം മാസ്റ്റർ, ഇ.എ നാസർ, നാസർ കൊളായ്, പി.എം അഹമ്മദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. അവാർഡ് ജേതാവ് കെ.സി റിയാസ് മറുമൊഴി രേഖപ്പെടുത്തി. സൗഹൃദവേദി കൺവീനർ ഇ.എ ജബ്ബാർ സ്വാഗതവും മുഹമ്മദലി പുതിയോട്ടിൽ നന്ദിയും പറഞ്ഞു.

പടം-
കേരള മീഡിയാ അക്കാദമിയുടെ ഏറ്റവും മികച്ച മുഖപ്രസംഗത്തിനുള്ള അവാർഡ് നേടിയ കെ.സി റിയാസിനുള്ള കൊടിയത്തൂർ സൗഹൃദവേദിയുടെ ഉപഹാരം കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി കുഞ്ഞാലി സമ്മാനിക്കുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only