Mar 25, 2022

കൊച്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കികിടത്തി നാടുവിട്ട യുവതിയും കാമുകനും പിടിയിൽ ആണ്ടൾ നഗർ ഗ്രാമത്തിൽ നിന്നുമാണ് സാഹസികമായി പോലീസ് ഇവരെ പിടികൂടിയത്


മലപ്പുറം :മഞ്ചേരി ഒന്നരമാസം മുമ്പാണ് സംഭവം കൊച്ച് കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി കിടത്തി കാമുകനോടൊപ്പം ഒളിച്ചോടിയപുല്പറ്റ സ്വദേശി മംഗലൻ ഷഹാന ഷെറിനെയും മംഗലശ്ശേരി സ്വേദേശി പൂന്തോട്ടത്തിൽ ഫൈസൽ റഹ്മാനെയുമാണ് മഞ്ചേരി പോലീസ് ചെന്നൈയിലെ ആണ്ടാൾ നഗർ ഗ്രാമത്തിൽ നിന്നും സാഹസികമായി പിടികൂടി യത്. ആറു മാസം മുൻപ് ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പരിചയപ്പെട്ട് അടുപ്പത്തിലായി ഇരുവരും രണ്ടുവീതം പിഞ്ചു കുട്ടികളെ ഉപേക്ഷിച്ച് ഇരു ചക്രവാഹനവുമായി നാടുവിട്ടത്, തുടർന്ന് രണ്ടുപേരുടെയും ബന്ധുക്കൾ ഇരുവരെയും നാട്ടിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.

തുടർന്ന് യുവതിയുടെ ഭർത്താവ് വിദേശത്തുനിന്ന് വന്ന കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയും ചെയ്തു
മഞ്ചേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും ആയതിൽ ഇരുവരും മൊബൈൽ ഫോൺ സ്വിച്ച്

ഓഫ് ആക്കി സോഷ്യൽ മീഡിയയിലൂടെ പോലീസിനെ തെറ്റിദ്ധരിപ്പിക്കും വിധം താമസ സ്ഥലത്ത് നിന്ന് 50 മുതൽ 80 കിലോമീറ്റർ അകലെ ഉള്ള തമിഴ്നാട്ടിലെ വിവിധ ഷോപ്പിങ് മാളുകൾ ഫുഡ് കോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഉല്ലസിച്ചു നടന്നു( യുവതിയുടെ സോഷ്യൽ മീഡിയ സുഹൃത്ത് വഴി പുതിയ ഫോണും സിമിം സങ്കടിപ്പിച്ചു )ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുകയും പോലീസിന്റെ അന്വേഷണത്തെ വഴിതെറ്റിക്കുകയും ചെയ്തു.

തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ദിവസങ്ങളോളം തമിഴ്നാട്ടിലെ ചെന്നൈയിൽ താമസിച്ച് കമിതാക്കൾ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത വീഡിയോകളുടെയും ഫോട്ടോകളുടെയും സ്ഥലം കണ്ടെത്തി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ ചെന്നൈ പട്ടണത്തിൽ നിന്നും 50 കിലോമീറ്റർ അകലെഉള്ള ആവടി ജില്ലയിലെ വീരപുരം, ആണ്ടാൾനഗർ ഗ്രാമത്തിലെ ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ നിന്നും ഒന്നിൽ കൂടുതൽ തവണ പണം പിൻവലിച്ചതായി കണ്ടെത്തുകയും തുടർന്ന് തമിഴ്നാട് പോലീസിന്റെ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം

സഹായത്തോടെ ഗ്രാമത്തിലെ അഞ്ഞൂറോളം വീടുകൾ പരിശോധിച്ചതിൽ കമിതാക്കൾ

കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഒളിവിൽ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തി ഇരുവരേയും പൊലീസ് പിടികൂടിയത്.

പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല നിറവേറ്റാത്ത കമിതാക്കൾ ക്കെതിരെ പോലീസ് ജുവനൈൽ ജസ്റ്റിസ് പ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ്
ചെയ്തു

മഞ്ചേരി പോലീസ് ഇൻസ്പെക്ടർ C അലവിയുടെ നേതൃത്വത്തിൽ ടി ബഷീർ, ASI കൃഷ്ണദാസ് പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ അനീഷ് ചാക്കോ, ദിനേഷ് ഐ.കെ. മുഹമ്മദ് സലീം P എന്നിവരടങ്ങിയ സംഘമാണ് കമിതാക്കളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only