Mar 25, 2022

കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷൻ സ്‌പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാമത്


തിരുവനന്തപുരം: കുടുംബശ്രീ- ദേശീയ നഗര ഉപജീവനമിഷൻ സ്‌പാർക്ക് റാങ്കിംഗിൽ കേരളത്തിന് ഒന്നാംസ്ഥാനം. ആദ്യമായാണ് കേരളം സ്‌പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. പദ്ധതി നിർവ്വഹണത്തിന്റെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ദേശീയ തലത്തിൽ എല്ലാ വർഷവും സംസ്ഥാനങ്ങൾക്ക് സ്‌പാർക്ക് റാങ്കിംഗ് അവാർഡുകൾ നൽകിവരുന്നു.

2018-19 സാമ്പത്തിക വർഷം കേരളത്തിന് രണ്ടാംസ്ഥാനവും 2019-20 വർഷം മൂന്നാംസ്ഥാനവും ലഭിച്ചു.  2020-21 സാമ്പത്തിക വർഷത്തെ സ്‌പാർക്ക് റാങ്കിംഗിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. 20 കോടി രൂപയാണ് സമ്മാനത്തുക. നഗര ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ദേശീയ നഗര ഉപജീവനമിഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് കുടുംബശ്രീ മിഷനാണ്. നഗരസഭകളുടേയും കുടുംബശ്രീ സംവിധാനത്തിന്റേയും സഹകരണത്തോടെ 93 നഗരസഭകളിലും 2015 മുതൽ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only