തെറ്റാണെന്ന് തോന്നുന്ന കാര്യം അത് ഏത് രാഷ്ട്രീയമാണെങ്കിലും താന്‍ ഉച്ചത്തില്‍ വിളിച്ചു പറയാറുണ്ടെന്ന് നടന്‍ വിനായകന്‍. ഇന്നലെ തിയേറ്ററുകളില്‍ എത്തിയ പട ചിത്രത്തിന്റെ സെലിബ്രിറ്റി ഷോയ്ക്ക് ശേഷമാണ് വിനായകന്‍ പ്രതികരിച്ചത്. 1996ല്‍ അയ്യങ്കാളിപ്പട നടത്തിയ ഒരു യഥാര്‍ത്ഥ സമരത്തെ ആസ്പദമാക്കി കെ.എം കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് പട. ഇടത് വലത് രാഷ്ട്രീയം ഒന്നുമില്ല, ഇത് മനുഷ്യന്റെ അവസ്ഥയെ കുറിച്ച് പറയുന്ന ഒരു സിനിമയാണ്. അതില്‍ ഇടതും വലതുമൊക്കെ വരുമായിരിക്കാം.
താന്‍ എല്ലാ കൂട്ടത്തിലുമുള്ള ആളാണ്. തനിക്ക് തെറ്റായിട്ടും ശരിയായിട്ടും തോന്നുന്ന ഒരു കാര്യം, അത് ഏത് രാഷ്ട്രീയമാണെങ്കിലും ഉച്ചത്തില്‍ വിളിച്ചു പറയാറുണ്ട്. സിനിമയില്‍ പറയാന്‍ ഉദ്ദേശിക്കുന്നതും അത്തരത്തില്‍ ഒരു പ്രശ്‌നത്തെ കുറിച്ചാണ്. ഇത്രയും കൊല്ലം കഴിഞ്ഞിട്ടും ഇത്തരമൊരു വിഷയത്തെ കുറിച്ച് നമ്മളെ ചിന്തിപ്പിച്ചത് സംവിധായകന്റെ നല്ല മനസ് എന്നാണ് വിനായകന്‍ പറയുന്നത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, പ്രകാശ് രാജ്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി രവി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
Post a Comment