Mar 27, 2022

പെൺകുട്ടിക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ആൾ അറസ്റ്റിൽ


കൊയിലാണ്ടി: പെൺകുട്ടിക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച 51കാരൻ അറസ്റ്റിൽ. കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിക്കു മുന്നിലായിരുന്നു നഗ്നത പ്രദർശനം. കടയുടെ അകത്തേക്ക് ക്ഷണിക്കുകയും ചെയ്തു.

കൊയിലാണ്ടി കൊല്ലം ചിറക്ക് പടിഞ്ഞാറുവശം കച്ചവടം ചെയ്യുന്ന അഴിയൂർ ബൈത്തുൽ ശുറൂർ വീട്ടിൽ ഷഹദു സലീമിനെ(51)യാണ് വനിത സബ് ഇൻസ്‍പെക്ടർ എസ്. ജയകുമാരി അറസ്റ്റുചെയ്തത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് വടകര സബ് ജയിലിലേക്കു മാറ്റി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only