Mar 16, 2022

പാറ മുകളിലെ ആളൊഴിഞ്ഞ വിവിധ സ്ഥലങ്ങളിൽ യുവാക്കൾക്കൊപ്പം ഏഴ് സ്‌കൂൾ വിദ്യാർത്ഥിനികൾ, നാട്ടുകാരുടെ പരാതിയിൽ പൊലീസെത്തി


തിരുവനന്തപുരം:പോത്തൻകോട് വെള്ളാണിക്കൽ പാറ മുകളിലെ ആളൊഴിഞ്ഞ ഇടങ്ങളിൽ അസ്വഭാവികമായി യുവാക്കൾക്ക് ഒപ്പം കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൊലീസ് പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന ഏഴ് വിദ്യാർത്ഥിനികളെയും ഏഴ് യുവാക്കളെയുമാണ് പോത്തൻകോട് പൊലീസ് പിടികൂടിയത്. വെള്ളാണിക്കൽ പാറമുകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തതിനാൽ രക്ഷകർത്താക്കളോടൊപ്പം വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only