Mar 24, 2022

സെന്റ്ഓഫ് പൊലിപ്പിക്കാന്‍ കാറില്‍ അഭ്യാസപ്രകടനം; ബൈക്ക് ഇടിപ്പിച്ച് തെറിപ്പിച്ചു; കേസെടുത്ത് പൊലീസ്


കോഴിക്കോട്: സെന്റ്ഓഫ്  പൊലിപ്പിക്കാന്‍ അപകടകരമായി വാഹനം ഓടിച്ച് വിദ്യാര്‍ഥികള്‍. മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപത്തെ ഹയര്‍സെക്കന്‍ഡറിയിലെ വിദ്യാര്‍ത്ഥികളുടെ സെന്‍ഡ്ഓഫ് ആഘോഷത്തിനിടെയാണ് കാര്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്.

മുക്കം എംഇസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സമാനമായ രീതിയിലുള്ള ആഘോഷമാണ് നടന്നത്. ഇവിടെ ജെസിബിയില്‍ കയറിയായിരുന്നു കുട്ടികളുടെ പ്രകടനം. ആഘോഷത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പും പൊലീസും കേസെടുത്തിട്ടുണ്ട്.

മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപത്തെ ഹയര്‍സെക്കന്‍ഡറിയിലെയാണ്  ബൈക്ക് റേസിങ്ങ് നടന്നത്. ഇതിനിടെയാണ് കാര്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.  രണ്ടുവാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാഹനം ഓടിച്ചവര്‍ ലൈസന്‍സുള്ളവരാണെങ്കില്‍ ആറ് മാസത്തേക്ക് അവരുടെ ലൈസന്‍സ് റദ്ദാക്കും. ലൈസന്‍സ് ഇല്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും 25,000 രൂപ പിഴ ഇടാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only