Mar 3, 2022

ഉല്‍പ്പാദന രംഗത്ത് വന്‍ കുതിച്ചു ചാട്ടവുമായി വൈദ്യുതി വകുപ്പ്


ഉല്‍പ്പാദന രംഗത്ത് വന്‍ കുതിച്ചു ചാട്ടവുമായി വൈദ്യുതി വകുപ്പ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, നാളിതുവരെ (28.02.22) 77.2 മെഗാവാട്ട് ശേഷിയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ജലവൈദ്യുത പദ്ധതികള്‍:
എനര്‍ജി മാനേജ്മെന്റ്‌ സെന്റര്‍ ബൂട്ട്‌ അടിസ്ഥാനത്തില്‍ സ്വകാര്യ സംരംഭകര്‍ വഴി നടപ്പിലാക്കിയ 8 മെഗാവാട്ടിന്റെ ആനക്കാംപോയില്‍ ജലവൈദ്യുത പദ്ധതി, 4.5 മെഗാവാട്ടിന്റെ അരിപ്പാറ ജലവൈദ്യുത പദ്ധതി, KSEB യുടെ 2 MW സ്ഥാപിത ശേഷിയുള്ള അപ്പര്‍ കല്ലാര്‍ ജലവൈദ്യുത പദ്ധതി എന്നിവ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു.
ഇതിനുപുറമേ, 6 MW സ്ഥാപിത ശേഷിയുള്ള ചാത്തന്‍കോട്ടുനട II ചെറുകിട ജല വൈദ്യുത നിലയത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചു. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയില്‍ നിന്നും ഉത്പാദനം കഴിഞ്ഞെത്തുന്ന ജലം പമ്പ് ചെയ്തു വീണ്ടും വൈദ്യുതോല്പാദനം നടത്തുന്നതിന് ഉപകരിക്കുന്ന 27.93 കോടി മുതല്‍മുടക്കില്‍ ചെങ്കുളം പമ്പ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചു. 800 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി രണ്ടാംഘട്ട പദ്ധതിയുടെ വിശദ പദ്ധതി രൂപരേഖ (DPR) തയ്യാറാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
സൗരോര്‍ജ്ജ പദ്ധതികള്‍:
സൗര പദ്ധതിയില്‍ 19.298 മെഗാവാട്ടിന്റെ 2819 പുരപ്പുറ സൌരോജ്ജ പ്ലാന്റുകള്‍ സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്ഥാപിച്ചു കഴിഞ്ഞു. സൗരോർജ്ജ പ്രോസ്യുമറുകളിൽ നിന്ന് 43.39 മെഗാവാട്ടിന്റെ സൌരോജ്ജ പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ കെ എസ് ഇ ബിയുടെ കഞ്ചിക്കോട് സ്ഥാപിച്ച 3 MW പ്ലാന്റും അഗളിയില്‍ സ്ഥാപിച്ച 1 MW പ്ലാന്റും ഉള്‍പ്പെടുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only