Mar 3, 2022

അബ്ദുൽ കലാം സാങ്കേതിക സർവകലാശാല അഞ്ചാം സെമസ്റ്റർ മൈനർ പരീക്ഷ മാറ്റിവച്ചു


എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല 13 ഏപ്രിൽ 2022 ൽ നടത്താനിരുന്ന ബിടെക് (2019 സ്കീം) അഞ്ചാം സെമസ്റ്റർ റെഗുലർ മൈനർ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധികരിക്കും.
എം ആർക്, എം പ്ലാൻ പരീക്ഷ ഫലം
സാങ്കേതിക സർവകലാശാല എം ആർക് രണ്ടാം സെമസ്റ്റർ റെഗുലർ, സപ്പ്ളിമെന്ററി പരീക്ഷയുടെയും എം പ്ലാൻ രണ്ടാം സെമസ്റ്റർ റെഗുലർ,സപ്പ്ളിമെന്ററി പരീക്ഷയുടെയും ഫലങ്ങൾ പ്രസിദ്ധീകരിച്ചു . വിശദമായ ഫലങ്ങൾ വെബ്സൈറ്റിന്റെ ‘ഫലങ്ങൾ’ ടാബിലും വിദ്യാർത്ഥികളുടെയും കോളേജിന്റെ ലോഗിനിലും ലഭ്യമാണ്. ഉത്തരക്കടലാസ്റ്റിന്റെ പകർപ്പിന് ഓൺലൈൻ വഴിയോ കോളേജ് മുഖേനയോ മാർച്ച് 5 വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകർപ്പിനു 500 രൂപയാണ് ഫീസ്.
ബി ആർക്, ബിഎച്ച്എംസിടി, ബി ഡെസ് ടൈം ടേബിൾ
സാങ്കേതിക സർവകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റർ ബി ആർക് (2016 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെയും മൂന്ന്, അഞ്ച് സെമസ്റ്റർ റെഗുലർ,സപ്പ്ളിമെന്ററി പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ (2021 സ്‌കീം) റെഗുലർ പരീക്ഷകളുടെയും, ബി എച്ച് എം സി ടി ബി ഡെസ് പ്രോഗ്രാമുകളുടെ ഒന്ന്, മൂന്ന് സെമെസ്റ്ററുകളുടെ റെഗുലർ, സപ്പ്ളിമെന്ററി പരീക്ഷയുടെയും ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ വിവരങ്ങൾക്കു സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

കൈരളി ഓണ്‍ലൈന്‍

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only