ഈങ്ങാപ്പുഴ: എലോക്കരയില്‍ നിയന്ത്രണം വിട്ട ഗുഡ്‌സ് വാന്‍ വില്ലേജ് ഓഫീസിന്റെ ചുറ്റുമതിലില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്. കോഴിക്കോട് ഒളവണ്ണ സ്വദേശി റഫീഖിനായണ് പരുക്കേറ്റത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ദേശീയപാതയില്‍ ഈങ്ങാപ്പുഴ വില്ലേജ് ഓഫീസിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട് നിന്നും ഗ്ലാസുമായി വയനാട്ടിലേക്ക് പോവുകയായിരുന്ന ഗുഡ്‌സ് വാനിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് ഈങ്ങാപ്പുഴ വില്ലേജ് ഓഫീസിന്റെ ചുറ്റുമതിലില്‍ ഇടിച്ചു. ഇടിയുടെ ആഘാദത്തില്‍ വാഹനത്തിലുണ്ടായിരുന്ന ഗ്ലാസുകള്‍ പൂര്‍ണ്ണമായും റോഡിലേക്ക് വീണ് പൊട്ടിത്തകര്‍ന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൈവേ പോലീസ് എത്തി വാഹനവും ഗ്ലാസുകളും നീക്കം ചെയ്തു.
Post a Comment