Mar 20, 2022

കാളികാവിൽ ഫുട്ബോള്‍ ഗ്യാലറി തകര്‍ന്നു വീണു നിരവധിപേര്‍ക്ക് പരുക്ക്.


മലപ്പുറം: മലപ്പുറം കാളികാവില്‍ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ ഫുട്ബോള്‍   ഗ്യാലറി തകര്‍ന്നുവീണു.
നിരവധിപേര്‍ക്ക് പരുക്ക്. മലപ്പുറം കാളികാവ് വണ്ടൂര്‍ റോഡില്‍ പൂങ്ങോട് ഫുട്ബോള്‍ മത്സര ഗ്രൗണ്ടിലെ ഗ്യാലറി തകര്‍ന്നു വീണത്. പരുക്കേറ്റവരെ നിലമ്പൂരിലേയും വണ്ടൂരിലേയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ഫുട്‌ബോള്‍ മത്സരം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ്     ഗ്യാലറി  തകര്‍ന്നു വീണത്. പോലീസും ഫയര്‍ഫോഴ്്‌സും സ്ഥലത്തെത്തി. രണ്ടുദിവസമായി മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. ഇതോടെ  താല്‍ക്കാലികമായുണ്ടാക്കിയ സ്‌റ്റേഡിയം തകര്‍ന്നുവീഴുകയായിരുന്നു. മഴയില്‍ പൊതിര്‍ന്നതും ആയിരത്തിലധികംപേര്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനറഞ്ഞതുമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം റോഡിന്റെ ഭാഗത്തുള്ള ഗ്യാലറി പിറകിലെ റോഡിലേക്കു മറിയാതെ ഗ്രൗണ്ടിലേക്കുതന്നെ മറിഞ്ഞതു വന്‍ അപകടമാണ് ഒഴിവാക്കിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only