കാരശ്ശേരി പഞ്ചായത്തിലെ മലാ കുന്ന് പ്രദേശത്തെ 10, 11 വാർഡുകളിലെ നൂറിൽപരം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയാണ് കണ്ണാട്ടുകുഴി കുടിവെള്ള പദ്ധതി 20 വർഷത്തോളമായ് യാതൊരു തടസവുമില്ലാതെ പ്രദേശത്തുകാർ ഉപയോഗിച്ച് വരുന്നു എന്നാൽ ഒരു മാസംമുമ്പ് ഈ കുളത്തിനടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കിണർ കുത്തി 500 മീറ്റർ അകലെയുള്ള ഫാമിലേക്കും , ചെങ്കൽ ക്വേറിയിലേക്കും മോട്ടോർ പമ്പ് ഉപയോഗിച്ച് കുടിവെള്ളം വാണിജ്യ അടിസ്ഥാനത്തിൽ വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇങ്ങനെ ഈ കിണറിലെ വെള്ളം പമ്പ് ചെയ്യുന്നത് കാരണം നൂറോളം കുടുബും വർഷങ്ങളായ് കുടിക്കുന്ന കുളത്തിലെ വെള്ളം വറ്റുകയും, കുടിവെള്ളം ലഭിക്കാതിരിക്കുകും അത് മൂലം വലിയ ബുദ്ധിമുട്ടിലാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണണം എന്നാവശ്യപെട് ഗുണഭോക്താക്കൾ കാരശേരി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഇത്രനാളായിട്ടും ഈ കുടിവെള്ളംസംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല. വാണിജ്യ അടിസ്ഥാനത്തിൽ കൊണ്ട് പോകുന്ന വെള്ളം കൊണ്ട് പോകുന്നത് തടഞ്ഞേ തീരൂ. ഇതിൽ പ്രതിഷേധിച്ച് കൊണ്ട് ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് കൊണ്ട് കണ്ണാട്ടുകഴികുടിവെള്ള പദ്ധതിയുടെ മുഴുവൻ ഗുണഭോക്താക്കളുടെയും ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു. നോർത്ത് കാരശ്ശേരിയിൽ നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ 10-ാം വാർഡ് മെമ്പർ KP ഷാജി ഉദ്ഘാടനം ചെയ്തു. കമ്മറ്റി സെക്രട്ടറി മുജീബ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് MK രവി അധ്യക്ഷനായി. സുരേഷ് .പി. ഉമ്മർ , ദിവ്യാസാജൻ, എന്നിവർ സംസാരിച്ചു ബിജു, പ്രമീള, അജിത വിജയൻ , ഷാനിബ മനാഫ്, വിനോയ്, അബ്ദുൾ ഷരീഷ് എന്നിവർ നേതൃത്വം നൽകി.
Post a Comment