Mar 5, 2022

കുടിവെള്ളത്തിനായ് ഒത്തുകൂടി പ്രദേശവാസികളും, വിദ്യാർത്ഥികളും


തോട്ടത്തിൻകടവ്: മുക്കം നഗരസഭ ആറാം ഡിവിഷൻ നെല്ലിക്കാപ്പൊയിൽ പ്രദേശത്ത്
മല്ലശ്ശേരിക്കുന്ന് കുടിവെള്ള പദ്ധതിക്ക് വേണ്ടി തടയണ നിർമ്മിക്കുന്നതിനായാണ് തദ്ദേശവാസികളും മുക്കം മാമ്പറ്റ ഡോൺ ബോസ്കോ കോളേജിലെ ബിരുദ വിദ്യാർത്ഥികളും ഒരുമിച്ച് ചേർന്നത്.
കുടിവെള്ള പദ്ധതിക്ക് വേണ്ടി ഇരുവഞ്ഞിപ്പുഴയിൽ രണ്ട് സ്ഥലങ്ങളിലായാണ് തടയണ നിർമ്മിച്ചത്.കൊടുംവേനലിൽ ദാഹജലം വറ്റാതിരിക്കാൻ നടത്തിയ തടയണ നിർമ്മാണ പരിപാടിയുടെ ഉദ്ഘാടനം കൗൺസിലർമാരായ
നികുഞ്ജം വിശ്വനാഥനും വേണു കല്ലുരുട്ടിയും ചേർന്ന് നിർവ്വഹിച്ചു.
ഡോൺ ബോസ്കോ കോളേജ് വൈസ് പ്രിൻസിപ്പൽ കെ.വി വിജയൻ ചടങ്ങിൽ സംസാരിച്ചു.
ഡിവിഷൻ കൺവീനർ മണി പി ഡി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജിതേഷ് നന്ദി പറഞ്ഞു.
തടയണ കമ്മറ്റി ഭാരവാഹികളായ ദീപു മുല്ലങ്ങൽ,
മനോജ് മഠത്തിൽ, ബിനു മഠത്തുപൊയിൽ, അബ്ദുറഹ്മാൻ, സുധീഷ് പൂക്കള,ബിനു കുന്നത്തുപറമ്പ്, സജീഷ്, കേശവൻ പുത്തൻമഠം, രാമൻ നമ്പീശൻ, പ്രേമ തൊണ്ണത്ത് എന്നിവർക്കൊപ്പം ഡോൺ ബോസ്കോ കോളേജ് അധ്യാപകരായ
ശ്രീമതി. ഷീജ, ലിയ മത്തായി, ലിജു ജോസഫ് എന്നിവർ തടയണ നിർമ്മാണ പ്രവർത്തികൾക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only