കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയിൽ എല്ലാ വർഷാരംഭത്തിലും വിരുന്നെത്തുന്ന പതിവ് ഇത്തവണയും അവർ തെറ്റിച്ചില്ല.
തങ്ങളുടെ പ്രിയപ്പെട്ട അതേ മരത്തിൽ വേനൽ കനക്കുന്നതിന് ആഴ്ചകൾക്കു മുമ്പേ അവരെത്തി കൂടൊരുക്കി ഒന്നും രണ്ടുമല്ല, നാൽപതോളം കൂടുകൾ... ഒരുപറ്റം തേനീച്ച കളാണ് കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766-ൽ കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിൽ മുടങ്ങാതെ ഇപ്രാവശ്യവും കൂടുകൂട്ടാനെത്തിയത്.12 കിലോമീറ്റർ ദൈർഘ്യമുള്ള ചുരം പാതയിലെ ഒന്നാം മുടിപ്പിൻ വളവിന് താഴെയുള്ള ഇലവ് മരത്തിലാണ് വർഷാവർഷം തേനീച്ചകൾ വിരു ന്നെത്തുന്നത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങ ളിലാണ് സാധാരണയായി ചുരത്തിൽ ഒന്നാം വളവിന് താഴെയുള്ള ഇലവുമരത്തിൽ തേനീച്ചകൾ കൂടുകൂട്ടിത്തുടങ്ങാറുള്ളത്. മഴക്കാലമാവുമ്പോഴേക്കും അവ കൂടൊഴിയും.
ഇലകൾ കൊഴിഞ്ഞ മരത്തിന്റെ ചില്ലകളിൽ ചെറുതും വലുതുമായ അമ്പതോളം തേനീച്ചക്കൂ ടുകളാണുള്ളത്.വിനോദസഞ്ചാരത്തിനുമായി ചുരംപാത കടന്നുപോവുന്നവർക്ക് വേറിട്ട കാഴ്ചയൊരുക്കുകയാണ് ഈ മരം. ലക്കിടിയിലേക്കുള്ള പാതയിൽ റോഡിന്റെ വലതുഭാഗത്തായി ചുറ്റും കാടുനിറഞ്ഞുകിടക്കുന്ന പ്രദേശത്ത് തല യുയർത്തിപ്പിടിച്ച് നിൽക്കുന്ന മരത്തിന്റെ ദൃശ്യ ങ്ങൾ പകർത്താനും ആളുകളേറെ.
ചില വഴിയാത്രക്കാർ "നേരംപോക്കിന് വെറുതേ മരത്തിന് നേരെ കല്ലെറിയുന്നത് ചുരം പാതയിലൂടെ കടന്നുപോവുന്ന യാത്രികർക്ക് തേ നീച്ചകളുടെ കുത്തേൽക്കാൻ ഇടയാകാറുണ്ട്.
കടപ്പാട്: അജയ് ശ്രീശാന്ത്
Post a Comment