Mar 30, 2022

സീതി സാഹിബ് കൾച്ചറൽ സെൻ്റർ അംഗത്വ വിതരണത്തിന് തുടക്കമായി.


കൊടിയത്തൂർ:കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെൻ്റർ 
മെമ്പർഷിപ്പ് കാമ്പയിൻ്റെ ഭാഗമായി  സെൻ്റർ പ്രസിഡൻ്റ് സി.പി ചെറിയ മുഹമ്മദ് കൾച്ചറൽ സെൻ്റർ ഗ്ലോബൽ കമ്മറ്റി ചെയർമാൻ സി.പി മുഹമ്മദ്ബഷീറിന് പ്രഥമ മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.
 സീതി സാഹിബ് കൾച്ചറൽ സെൻ്റർ  നാൽപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രദേശത്ത് കലാ-കായിക സാംസ്കാരിക രംഗത്തും നിർമ്മാണമേഖലകളിലും ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തത്.
  ചടങ്ങിൽ എം.അഹമ്മദ് കുട്ടി മദനി, പി.സി നാസർ മാസ്റ്റർ,പി പി ഉണ്ണിക്കമ്മു, വി.എ റഷീദ് മാസ്റ്റർ,പി.സി അബൂബക്കർ മാസ്റ്റർ, അബ്ദുറഹിമാൻ കണിയാത്ത്,ഫസൽ കൊടിയത്തൂർ,എൻ നസറുള്ള,ശരീഫ് അമ്പലക്കണ്ടി, ഫൈസൽ തറമ്മൽ, റഈസ് സി, നാസർ സി,അബ്ദു ടി,സി പി സൈഫുദ്ദീൻ,റഷീദ് മണക്കാടി,കാരാട്ട് മുഹമ്മദ് മാസ്റ്റർ, ബഷീർ കണ്ണഞ്ചേരി,ഹർഷദ് ഖാൻ,ഫത്തിൻ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only