ബാലുശ്ശേരി: പുത്തൂർവട്ടം ശിവദം ഫർണിച്ചർ കടയിൽ തീപ്പിടുത്തം, ഇന്നലെ പുലർച്ചെയായിരുന്നു കടയ്ക്ക് തീപിടിത്തം ഉണ്ടായത് കാരണത്തുവയൽ ശിവദാസന്റെ ഉടമസ്ഥതയിലുള്ള കടയുടെ ഒരു ഭാഗമാണ് അഗ്നിക്കിരയായത്. ഏകദേശം രണ്ടുലക്ഷംരൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി ഉടമ പറഞ്ഞു. നരിക്കുനിയിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.പി. രാമചന്ദ്രന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
Post a Comment