പൂനൂർ : ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് FC vs ഹൈദരാബാദ് FC കലാശക്കൊട്ടിന്റെ തത്സമയ സംപ്രേക്ഷണം DYFI പൂനൂർ മേഖലാ കമ്മിറ്റി തയ്യാറാക്കിയ ബിഗ് സ്‌ക്രീനിൽ ,, മത്സരം വീക്ഷിക്കുന്നതിന് കാൽ പന്ത് കളിയെ സ്നേഹിക്കുന്ന നൂറുകണക്കിന് കായിക പ്രേമികളാണ് പൂനൂരിൽ തടിച്ചുകൂടിയത്.ഗോൾ സമയങ്ങളിൽ പടക്കവും, കരിമരുന്ന് പ്രയോഗവും കാണികൾക്ക് ആവേശം നിൽക്കുന്നതായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് FC യുടെ പരാജയം വിഷമിപ്പിച്ചെങ്കിലും ഫൈനൽ മത്സരം കാണാൻ അവസരമൊരുക്കിയ DYFI പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിച്ചാണ് കായികപ്രേമികൾ പിരിഞ്ഞുപോയത്.
Post a Comment