Mar 9, 2022

യു ഡി എഫിന്റെ കർഷക വിരുദ്ധ നയം അവസാനിപ്പിക്കണമെന്ന് കേരള കർഷക യൂണിയൻ (എം ).


തിരുവമ്പാടി : പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട കസ്തൂരി രംഗൻ,മാധവ് ഗാഡ്ഗിൽ വിഷയങ്ങളിൽ കേരളത്തിലെ കർഷകർക്കൊപ്പം നിന്നത് തെറ്റായിപ്പോയി എന്നും അതിൽ പശ്ചാത്തപിക്കുന്നു എന്നും പറഞ കെപിസിസി പ്രസിഡണ്ടിന്റെ പ്രസ്താവന കേരള കർഷക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കേരള കർഷക യൂണിയൻ (എം)നിയോജക മണ്ഡലം പ്രതിഷേധ യോഗം അഭിപ്രായപ്പെട്ടു.
ഇത് കോൺഗ്രസ് പാർട്ടിയുടെയോ, യുഡിഎഫിന്റെയോ കർഷകരോടുള്ള നയത്തിന്റെ ഭാഗമാണോ എന്ന് കെ.സുധാകരൻ ഔദ്യോഗികമായി വെളിപ്പെടുത്തണമെന്നും, അല്ലെങ്കിൽ തന്റെ പ്രസ്താവന പിൻവലിച്ച് കേരളത്തിലെ കർഷക ജനതയോട് മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതിഷേധയോഗം കേരള കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡണ്ട് *ജോസഫ് പൈമ്പിള്ളി* ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ്‌ മാണി വെള്ളേപ്പിള്ളിൽ അധ്യക്ഷനായിരുന്നു.
ജില്ലാ ജനറൽ സെക്രട്ടറി അഗസ്റ്റിൻ ചെമ്പ് കെട്ടിക്കൽ, വൈസ് പ്രസിഡണ്ട് ബേബി തടത്തിൽ, സെബാസ്റ്റ്യൻ പുതുവേലിൽ, എൽസമ്മ മാണി എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only