
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, മെമ്പർമായ മുഹമ്മദാലി,ഷൈനി ബെന്നി, ലിസി സണ്ണി, അപ്പു, കൃഷിഭവൻ ഉദ്യോഗസ്ഥർ, അഗ്രോ സർവീസ് സെന്റർ അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. പയ്യടി വയലിൽ അഡ്വക്കേറ്റ് സുരേഷ് ബാബുവിന്റെ 2.5 എക്കറോളം വരുന്ന സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്താണ് തിരുവമ്പാടി അഗ്രോ സർവീസ് സെന്റർ പച്ചക്കറി കൃഷിയിൽ വിജയ ഗാഥകൾ രചിക്കുന്നത്. പയർ, വെണ്ട, തക്കാളി, വഴുതിന, ചെറുപയർ, എള്ള്, ചീര, മത്തൻ, വെള്ളരി, പാവൽ തുടങ്ങിയവയെല്ലാം തന്നെ തികച്ചും ജൈവ രീതിയിലാണ് കൃഷി ചെയ്തിരിക്കുന്നത്. കൃഷിക്കുപയോഗിച്ച പച്ചക്കറി തൈകളെല്ലാം തന്നെ അഗ്രോ സർവീസ് സെന്ററിന്റെ നഴ്സറിയിൽ ഉത്പാദിപിച്ചവയാണ്. കൃഷിക്കാവശ്യമായ ജൈവ വളങ്ങളും സസ്യ സംരക്ഷണോപാദികളും അഗ്രോ സർവീസ് സെന്ററിന്റെ ബയോ ഫാർമസിയിൽ തന്നെ ഉൽപാദിപ്പിക്കുന്നതാണ്. മികച്ചയിനം പച്ചക്കറി തൈകൾ, ഇടവിള വിത്ത് കിറ്റുകൾ, ജൈവ വളങ്ങൾ, സസ്യ സംരക്ഷണോപാദികൾ എന്നിവക്കെല്ലാം തന്നെ തിരുവമ്പാടി അഗ്രോ സർവീസ് സെന്ററുമായി ബന്ധപെടാവുന്നതാണ്. കൃഷിയുമായി ബന്ധപ്പെട്ട യന്ത്രവൽക്കരണ പ്രവർത്തനങ്ങളും ഇവർ ചെയ്തു കൊടുക്കുന്നുണ്ട്. കൊടുവള്ളി ബ്ലോക്കിന് കീഴിൽ തിരുവമ്പാടി കൃഷിഭവനോട് ചേർന്നാണ് അഗ്രോ സർവീസ് സെന്റർ പ്രവർത്തിക്കുന്നത്.
Post a Comment