തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 15 മിനിട്ട് വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6.30നും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. അതേസമയം, നഗര പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു
രാജ്യത്തെ താപനിലയങ്ങളിൽ കൽക്കരി ക്ഷാമം കാരണം വൈദ്യുതി ഉൽപാദനത്തിൽ കുറവ് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 6.30നും 11.30നും ഇടയിൽ 4,580 മെഗാവാട്ട്സ് വൈദ്യുതി ഉപഭോഗമായി കണക്കാക്കുന്നത്.
എന്നാൽ, സംസ്ഥാനത്തിന് വൈദ്യുതി ലഭിക്കുന്ന ഝാർഖണ്ഡിലെ മെസറോൺ പവർ സ്റ്റേഷനിൽ 135 മെഗാവാട്ട്സ് ഉൽപാദന കുറവ് നേരിടുമെന്ന് കെ.എസ്.ഇ.ബിയെ അറിയിച്ചിട്ടുണ്ട്.
Post a Comment