Apr 21, 2022

കണ്ണൂരിൽ 16 വയസുകാരി ഗർഭിണിയായി; ബന്ധുവായ 14 വയസുകാരനെതിരെ കേസ്


കണ്ണൂർ: കണ്ണൂരിൽ 16 വയസുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസുകാരനെതിരെ കേസെടുത്തു. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധു കൂടിയായ കുട്ടിയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ ഉള്ളത്. വയറുവേദനയെ തുടർന്ന്  പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയായ വിവരം അറിഞ്ഞത്. ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിച്ചു.
തുടർന്ന് വനിതാ പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വിശദമായ വിവരങ്ങൾ കിട്ടിയത്. കുട്ടിയുടെ ബന്ധു കൂടിയായ പതിനാലുകാരൻ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. മജിസ്ട്രേറ്റിന് മുൻപാകെ കുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രായപൂ‍ർത്തി ആകാത്തതിനാൽ പതിനാലു വയസുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only