Apr 22, 2022

2014 മുതൽ 2022 വരെ: ആവശ്യസാധനങ്ങളുടെ വിലക്കയറ്റം ഇങ്ങനെ; കണക്കുമായി രാഹുൽ


ന്യൂഡൽഹി: കോൺഗ്രസ് സർക്കാരിന്റെ കാലത്തുനിന്നും നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തുണ്ടായ ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റെ പട്ടികയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2014 മുതൽ 2022 വരെയുള്ള കണക്കുകളാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പങ്കുവച്ചത്. മുൻപ് കോൺഗ്രസ്, ബിജെപി സർക്കാരുകളെ താരതമ്യം ചെയ്ത് ഇന്ധന വിലയുടെ കണക്കും രാഹുൽ പങ്കുവച്ചിരുന്നു.

പാൽ - 39.7%, ഗോതമ്പ് - 27.1%, അരി - 21.3%, ഉള്ളി - 67.8%, ഉരുളക്കിഴങ്ങ് - 23.7%, തക്കാളി - 37.5%, കടുകെണ്ണ - 95.7%, ശുദ്ധീകരിച്ച എണ്ണ - 89.4%, ദാൽ - 47.8%. 2014 മുതൽ 2022 വരെ ആളുകൾ നിത്യേന ഉപയോഗിക്കുന്ന ഇനങ്ങളുടെ ശരാശരി വില വർധനവിന്റെ നിരക്കാണിത്.

തൊഴിലില്ലായ്മ ഒരു പകർച്ചവ്യാധി പോലെ പടരുന്നു. എല്ലാ മേഖലകളിലും വരുമാനം കുറഞ്ഞു. എല്ലാ വീടുകളും അടിസ്ഥാന ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുമ്പോൾ മോദി സർക്കാർ അവഗണന തുടരുകയാണ്. ഈ സർക്കാരിനെ തിരഞ്ഞെടുത്തതിന് രാജ്യം വിലകൊടുക്കുകയാണ്’അദ്ദേഹം കുറിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only