Apr 27, 2022

ആനയാംകുന്ന് ജി.എൽ.പി സ്കൂൾ കെട്ടിടത്തിന്റെ ഉത്ഘാടനം 2022 മേയ് 5 ന്


മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആനയാം ക്കുന്ന് ജി.എൽ.പി സ്കൂൾ  പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം 2022 മേയ് 5 ന് രാവിലെ 10 മണിക്ക് ബഹു:കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. വി.ശിവൻകുട്ടി ഉത്ഘാടനം നിർവഹിക്കുന്നു. ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത , രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഉത്ഘാടനം വിജയിപ്പികുന്നതിന് 101 അംഗ കമ്മിറ്റി രൂപീകരിച്ചു  യോഗം ലിൻന്റോ ജോസഫ് എം.എൽ.എ. ഉത്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത അധ്യക്ഷ്യം വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആമിന എടത്തിൽ,സ്ഥിരം സമിതി അംഗങ്ങളായ ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, ബ്ലോക്ക് മെമ്പർ സൗദ ടീച്ചർ ഗ്രാമപഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, കെ.പി. ഷാജി, സുനിത രാജൻ. സുകുമാരൻ , പി.ടി.എ.പ്രസിഡൻറ് അബൂബക്കർ , സിദ്ദീഖ് മാസ്‌റ്റർ, ഷൈലജ ടീച്ചർ, ബിനു. കെ.പി. സാദിഖ്. മോയിൻ, കെ. കോയ , ഗസീബ് ചാലൂളി എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only