Apr 28, 2022

പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; കട്ടപ്പനയില്‍ 76 കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍


ഇടുക്കി: സഹോദരങ്ങൾ അടക്കം പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപത്തിയാറുകാരനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. 


കട്ടപ്പന പേഴുംകവല തെക്കേൽ പാപ്പച്ചൻ എന്നു വിളിക്കുന്ന വർഗ്ഗീസ്  ആണ് പിടിയിലായത്. ഈസ്റ്റർ ദിവസങ്ങളിലാണ് പരിചയത്തിലുള്ള പതിമൂന്നും, ഒൻപതും വയസ്സുള്ള സഹോദരിമാരെയും, മറ്റൊരു ഒൻപതുകാരിയേയും ഉപദ്രവിച്ചത്.



തുടർന്ന് പെൺകുട്ടികൾ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു.  കുട്ടികളുടെ മാതാപിതാക്കൾ ചൈൽഡ്ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ്  പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.



 ഡി വൈ എസ് പി വി. എ നിഷാദ് മോന്റെ നിർദ്ദേശപ്രകാരം എസ്ഐ കെ.ദിലീപ്കുമാർ പ്രതിയെ ബുധനാഴ്ച്ച പോക്സോ കേസ് ചുമത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എ.എസ് ഐ ഹരികുമാർ ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റ്റി.വി റെജിമോൻ ,സുമേഷ് തങ്കപ്പൻ ,പ്രദീപ് കെ.പി ,സുരേഷ് ബി ആന്റോ ,വനിതാ ഉദ്യോഗസ്ഥരായ വി.റസിയ,സന്ധ്യ ,പ്രീതി എന്നിവരും സംഘത്തിലുണ്ടായി രുന്നു. കോടതിയിൽ ഹാജരാക്കിയ പാപ്പച്ചനെ റിമാൻഡ് ചെയ്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only