Apr 29, 2022

ബ​സി​ന​ടി​യി​ൽ​പെ​ട്ട്​ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു


കോ​ഴി​ക്കോ​ട്​: ക​ല്ലാ​യി​യി​ൽ സ്വ​കാ​ര്യ​ബ​സി​ന​ടി​യി​ൽ പെ​ട്ട്​ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. പ​യ്യാ​ന​ക്ക​ൽ കു​റ്റി​ക്കാ​ട്​​നി​ലം പ​റ​മ്പ്​ പി. ​റ​ഷീ​ദ്​ (45) ആ​ണ്​ മ​രി​ച്ച​ത്. 

ക​ല്ലാ​യി പാ​ല​ത്തി​നും പ്രീ​മി​യ​ർ സ്‌​റ്റോ​പ്പി​നും ഇ​ട​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 11നാ​ണ്‌ അ​പ​ക​ടം. 

ന​ഗ​ര​ത്തി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന റ​ഷീ​ദി​ന്റെ സ്കൂ​ട്ട​റി​ൽ ഉ​ര​സി​യാ​ണ്​ ബ​സ്​ മ​റി​ക​ട​ന്ന​ത്. ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ർ റോ​ഡ​രി​കി​ലേ​ക്ക് മ​റി​ഞ്ഞു. തെ​റി​ച്ചു വീ​ണ റ​ഷീ​ദി​ന്‍റെ ത​ല​യി​ലൂ​ടെ ബ​സി​ന്‍റെ പി​ൻ ച​ക്രം ക​യ​റി ത​ൽ​ക്ഷ​ണം മ​രി​ച്ചു.

 ഷാ​ർ​ജ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം നോ​മ്പ് അ​വ​ധി​യി​ലാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ചെ​റി​യ പെ​രു​ന്നാ​ൾ ക​ഴി​ഞ്ഞ് തി​രി​ച്ചു പോ​കാ​ൻ ഒ​രു​ങ്ങി​യ​താ​യി​രു​ന്നു. അ​ബൂ​ബ​ക്ക​ർ- ന​ബീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 

ഭാ​ര്യ: ഹു​സ്ബി​ദ. മ​ക്ക​ൾ: ആ​യി​ശ റി​ഫ, റി​നൂ​ഫ്ഷാ​ൻ, റി​സ് വ ​ജ​ന്ന, റോ​ഷ​ൻ അ​ഷ്താ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ഫ​ർ, ഫി​റോ​സ് , ഹാ​രി​സ്, ഖ​ബ​റ​ട​ക്കം വെ​ള്ളി​യാ​ഴ്‌​ച ഉ​ച്ച​ക്ക് 2.30ന് ​മ​ത്തോ​ട്ടം ഖ​ബ​ർ​സ്ഥാ​ൻ പ​ള്ളി​യി​ൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only