Apr 27, 2022

ഓമശ്ശേരിയിൽ 73 സ്ഥാപനങ്ങളിൽ പരിശോധന. 5 സ്ഥാപനങ്ങൾക്കെ തിരെ ലീഗൽ നോട്ടീസ്.


ഓമശ്ശേരി :

ഓമശ്ശേരിയിലെ 73 സ്ഥാപനങ്ങളിൽ പരിശോധന നടത്തി . അഞ്ച് സ്ഥാപനങ്ങൾക്കെതിരെ ലീഗൽ നോട്ടീസ്.
 ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, പലചരക്കുകടകൾ., മത്സ്യ കടകൾ, ടയറുകടകൾ, വർക്കു ഷാപ്പുകൾ, ബേങ്കുകൾ, ഗവ: സ്ഥാപനങ്ങൾ, അഥിതി തൊഴിലാളി താമസ കേന്ദ്രങ്ങൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധിച്ചതിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ കുബ്ബൂസ്, സാൻവിച്ച് ബ്രഡുകൾ, ബർഗ്ഗർബൺ, പഴകിയ ജ്യൂസുകൾ എന്നിവയുടെ വിൽപ്പന തടഞ്ഞു.നിയമ നടപടികളുടെ ഭാഗമായി നോട്ടീസ് നൽകിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിൻ്റെ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാതെയും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും നിക്ഷേപിക്കുകയും ചെയ്ത അതിഥി തൊഴിലാളി വാസ കേന്ദ്രം ഉടമകൾക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം ലീഗൽ നോട്ടീസ് നൽകിയിട്ടുണ്ട്.പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിക്കുന്ന അതിഥി തൊഴിലാളി താമസ കേന്ദ്രങ്ങൾ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. അലക്ഷ്യമായി കൂട്ടിയിട്ട പഴയ ടയറുകളിൽ ഡെങ്കിപ്പനിക്ക് കാരണമായകൊതുക് ലാർവകളെ കണ്ടെത്തിയ സാഹചര്യത്തിൽ നോട്ടീസ് നൽകി.കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം ഗവ: സ്ഥാപനങ്ങൾ ഉൾപ്പെടെ 73 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പുകയില നിരോധിത മേഖല ഇവിടെ പുകവലി ശിക്ഷാർഹം എന്ന ബോർഡ് സ്ഥാപിക്കുന്നതിന് വേണ്ടി കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.തുടർപരിശോധനയിൽ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ നിയമാനുസൃതം നടപടികൾ സ്വീകരിക്കും. ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.ടി.ഗണേശൻ 'ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മഞ്ജുഷ .'ടി.ഒ, സജീർ ടി എന്നിവർ നേതൃത്വം നൽകി. പകർച്ചവ്യാധികൾക്ക് കാരണമാം വിധം ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷ്യവിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.ബി.സായ്നാഥ് അറിയിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only