Apr 10, 2022

ആലപ്പുഴ രൂപത മുൻ ബിഷപ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ അന്തരിച്ചു


ആലപ്പുഴ റോമൻ കത്തോലിക്കാ രൂപത മുൻ മെത്രാൻ ഡോ. സ്റ്റീഫൻ അത്തിപൊഴിയിൽ കാലം ചെയ്തു.(78)വയസ്സായിരുന്നു.

ഹൃദയാഘാതത്തെത്തുടർന്ന് ശനിയാഴ്ച -രാത്രി 8.15 ഓടെയായിരുന്നുഅന്ത്യം.

ഹൃദയാഘാതമാണ് മരണകാരണം. ദൗതിക ശരീരം  അർത്തുങ്കൽ സെൻ്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ആലപ്പുഴ രൂപതയുടെ ആസ്ഥാന ദേവാലയമായ മൗണ്ട് കാർമൽ കത്തീഡ്രലിൽ  പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ നടക്കും. 

ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പാണ് ഡോ.അത്തിപ്പൊഴിയിൽ. ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിച്ച ശേഷം ചേർത്തല മായിത്തറയിലെ എസ്എച്ച് മൈനർ സെമിനാരിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

1944 മേയ് 18ന് ചേന്നവേലി പെരുന്നേർമംഗലം ഇടവകയിൽ അത്തിപ്പൊഴിയിൽ ഔസേപ്പിന്റെയും ബ്രിജിറ്റയുടെയും മകനായി ജനിച്ച ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ, 1969 ഒക്‌ടോബർ 5ന് ബിഷപ് മൈക്കിൾ ആറാട്ടുകുളത്തിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. പെരുന്നേർമംഗലം സെന്റ് തോമസ് എൽപി സ്‌കൂള്‍, അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹൈസ്‌കൂൾ, ആലപ്പുഴ ലിയോ തേർട്ടീന്ത് ഹൈസ്‌കൂള്‍, തിരുഹൃദയ സെമിനാരി, പുണെയിലെ പേപ്പൽ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

1982-ൽ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് M.A.in ഫിലോസഫി നേടിയ ശേഷം മൈനർ സെമിനാരിയുടെ റെക്ടറായും ലിയോ XIII ഹൈസ്കൂളിന്റെ മാനേജരായും നിയമിതനായി. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലെ അധ്യാപകനായിരുന്നു.

ആലപ്പുഴ തിരുഹൃദയ സെമിനാരി പ്രിഫെക്ടായി ആദ്യ നിയമനം. പിന്നീട് ഓമനപ്പുഴ, പൊള്ളേത്തൈ, തുമ്പോളി പള്ളികളിൽ വികാരി. സെമിനാരി റെക്ടർ, ലിയോ തേർട്ടീൻത് സ്കൂൾ മാനേജർ, ആലുവ സെമിനാരി അധ്യാപകനും പ്രൊക്യുറേറ്ററും തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. രൂപതാ സൊസൈറ്റി ഡയറക്ടറായിരിക്കുമ്പോഴാണ് രൂപതയുടെ രണ്ടാമത്തെ ബിഷപായിരുന്ന പീറ്റർ ചേനപ്പറമ്പിലിന്റെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി ജോൺ പോൾ മാർപാപ്പ നിയമിച്ചത്. 2001 ഫെബ്രുവരി 11ന് ആലപ്പുഴ രൂപതയുടെ മൂന്നാമതു മെത്രാനായി.

രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കൺസൾട്ടറായും എക്‌സിക്യൂട്ടീവ് ഡയറക്റ്ററായും അദ്ദേഹം രൂപതയെ സേവിച്ചു. 2000 നവംബർ 16-ന് 56-ആം വയസ്സിൽ പിൻതുടർച്ചാവകാശത്തോടെ കോഡ്ജൂറ്റർ ബിഷപ്പായി നിയമിതനായി.

2001 ഫെബ്രുവരി 11-ന് ബിഷപ്പായി നിയമിതനായി, ബിഷപ്പ് പീറ്റർ എം. ചേനപ്പറമ്പിലിന്റെ പിൻഗാമിയായി 2001 ഡിസംബർ 9-ന് ആലപ്പുഴ ബിഷപ്പായി. 2019 ഒക്ടോബർ 11-ന് അദ്ദേഹം സജീവ മെത്രാൻ ശുശ്രൂഷയിൽ നിന്ന് വിരമിച്ചു. 52 വർഷമായി വൈദികനും 21 വർഷമായി ബിഷപ്പുമാണ്.

2019 ഒക്ടോബർ 11ന് ബിഷപ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിലിന് രൂപതയുടെ അധ്യക്ഷസ്ഥാനം കൈമാറി വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ചേർത്തല മായിത്തറ തിരുഹൃദയ സെമിനാരിയിൽ വായനയ്ക്കും പഠനത്തിനുമായാണ് സമയം നീക്കിവച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only