Apr 9, 2022

പണം ആവശ്യപ്പെട്ട് യുവതിയേയും മകളെയും ക്രൂരമായി മര്‍ദ്ധിച്ചുവെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് ഭര്‍ത്താവ്


താമരശ്ശേരി:പണം ആവശ്യപ്പെട്ട് യുവതിയേയും മകളെയും ക്രൂരമായി മര്‍ദ്ധിച്ചുവെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് ഭര്‍ത്താവ്. ഭാര്യ ഫിനിയ എന്റെ മുഖത്തേക്ക് തിളച്ച ചായ ഒഴിച്ചു. എനിക്കും മകള്‍ക്കും മാതാവിനും പൊള്ളലേറ്റു. താമരശ്ശേരി താഴേ പരപ്പന്‍പൊയില്‍ മോടോത്ത് ഷാജിയാണ് ഭാര്യ കക്കോടി സ്വദേശിനി ഫിനിയയുടെ പരാതിക്കെതിരെ രംഗത്തെത്തിയത്.


ഭാര്യയുടെ സഹോദരിക്ക് നൽകിയ പണം തിരിച്ച് ചോദിച്ചതിൻ്റെ പേരിൽ  തൻ്റെ മുഖത്ത് ഭാര്യ തിളച്ച ചായ ഒഴിക്കുകയായിരുന്നുവെന്നും, ഈ സമയം തൻ്റെ അടുത്തുണ്ടായിരുന്ന മക്കൾക്കും, മാതാവിനും പൊള്ളൽ ഏൽക്കുകയായിരുന്നുവെന്നും ഷാജി പറയുന്നു.
മകളുടെ കൈക്ക് പരിക്കറ്റത് നേരത്തെ സൈക്കിളിൽ നിന്നും വീണപ്പോഴാണ്
ബാങ്കിൽ നിന്നും കടമെടുത്ത് ഭാര്യാ സഹോദരിക്ക് നൽകിയ പണം തിരിച്ചടക്കാത്തതിനാൽ ജപ്തി ഭീഷണി നേരിടുകയാണെന്നും ഷാജി പറഞ്ഞു.



പോലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും ഷാജി പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പരപ്പൻ പൊയിൽ വീട്ടിൽ വെച്ച് കയ്യാങ്കളി നടന്നത്.

താൻ പറയുന്നത് കളവാണെങ്കിൽ നുണപരിശോധനക്ക് തന്നെ വിധേയമാക്കണമെന്നും ഷാജി പറഞ്ഞു
ഇരു വിഭാഗവും ആശുപത്രിയിൽ ചികിത്സ തേടുകയും, പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഷാജിക്കെതിരെ JJ Act ഉൾപ്പെടെ യുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only