Apr 24, 2022

അധ്യാപകൻ്റെ സമയോചിതമായ ഇടപെടൽ ; ട്രെയിനിനിടയിൽ വീഴാതെ വീട്ടമ്മ രക്ഷപ്പെട്ടു.


കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടി കയറിയപ്പോൾ പിടുത്തം വിട്ട് പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിൽ വീഴാൻ തുടങ്ങിയ വീട്ടമ്മയെ വലിച്ചുമാറ്റി അധ്യാപകൻ അപകടം ഒഴിവാക്കി. 
തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ അധ്യാപകനായ കോടഞ്ചേരി തറയിൽ ദേവസ്യ ആണ് സമയോചിതമായ ഇട പെടലിലൂടെ വീട്ടമ്മയെ രക്ഷിച്ചത്

വെള്ളിയാഴ്ച രാവിലെ 11.10 ന് ഏറനാട് എക്സ്പ്രസ് കോഴി ക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുമ്പോൾ ആയി രുന്നു സംഭവം. ഭർത്താവിനും കുഞ്ഞിനുമൊപ്പം തൃശൂർക്ക് യാത്രചെയ്തിരുന്ന കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മ സ്റ്റേഷനിലിറങ്ങി വെള്ളവും ഭക്ഷണ സാധനങ്ങളും വാങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് എടുക്കുകയാ യിരുന്നു. ഒരു കയ്യിൽ കുപ്പി വെള്ളവും മറ്റ് സാധനങ്ങളും

മാറോടുചേർത്ത്  പരിഭ്രമിച്ച് ഓടിയെ ത്തിയ വീട്ടമ്മ വാതിൽപ്പടിയുടെ കമ്പിയിൽ ഒരു കൈകൊണ്ട് പി ടുത്തമിട്ടു. തുടർന്ന് ട്രെയിനിന് ഒപ്പം ഓടാനോ ചാടിക്കയറാ നോ കഴിയാതെ കമ്പിയിൽ നിന്നും പിടുത്തം വിട്ട് ബാലൻസ് തെറ്റുകയായിരുന്നു.

 ഈ സമയം മകനെ യാതയാക്കാൻ കോച്ചിന് സമീപത്ത് നിന്നിരുന്ന അധ്യാപകൻ, വീട്ടമ്മ  വീഴുന്നതുകണ്ട് ഓടിയെത്തി കയ്യിൽ പിടിച്ച് വശത്തേക്ക് വലി ച്ചു മാറ്റി അപകടത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു.
 മറ്റൊരു യാത്രക്കാരനും റെയിൽവേ പോലീസ്  അംഗങ്ങളും അപ്പോഴേ ക്കും സഹായത്തിന് ഓടിയെത്തി.

ഭർത്താവിനും കുട്ടിക്കും ഒപ്പമുള്ള യാത്ര മുടങ്ങിയതിൽ പ രിഭ്രമിച്ച യുവതിയെ ഒടിയെത്തി യവരടക്കമുള്ളവർ ആശ്വസിപ്പിച്ചു.

തുടർ യാത്രയ്ക്ക് പണം കൈവശം ഇല്ലാതിരുന്ന വീട്ടമ്മയ്ക്ക് അധ്യാപകൻ അടുത്ത ട്രെയിൻ   ടിക്കറ്റ് റിസർവ്വ് ചെയ്തും നൽകി.
നിറമിഴികളോടെയാണ് വീട്ടമ്മ യാത്രയായത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only