Apr 24, 2022

യുഎഇയിൽ ബൈക്ക് റൈഡിനിടെ അപകടം; മലയാളി റൈഡർ മരിച്ചു


മലയാളി ബൈക്ക് റൈഡർ ഫുജൈറ ദിബ്ബയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടം. ഗുരുതര പരുക്കേറ്റ ജപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽബയിലെ ആശുപത്രി മോർച്ചറിയിൽ

രാജ്യാന്തര ബൈക്ക് റൈഡിൽ പങ്കെടുത്തിട്ടുള്ള താരമാണ് ജപിൻ. ദുബായ് മോട്ടോർ സിറ്റിയിലെ ഓട്ടോഡ്രാമിലെ സർക്യൂട്ടിൽ മലയാളികൾക്കൊപ്പം പരിശീലനം നടത്തിയിരുന്നു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവീസായ ഐവിഎസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഡോ. അഞ്ജു ജപിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധുക്കൾ പറഞ്ഞു.

യുഎഇയിൽ മലയാളികളുൾപ്പെടുന്ന ബൈക്ക് റൈഡേഴ്സിന്റെ ഒട്ടേറെ സംഘങ്ങളുണ്ട്. ഇതിൽ അംഗമാണ് ജപിൻ. സംഘങ്ങൾ അവധി ദിവസങ്ങളിൽ ഫുജൈറ, റാസൽഖൈമ തുടങ്ങിയ വടക്കൻ എമിറേറ്റുകളിൽ പതിവായി റൈഡ് നടത്താറുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only