Apr 10, 2022

മലയാളി യുവാവിനെ സൗദിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


റിയാദ്: മലയാളിയായ യുവാവിനെ സൗദിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട അടൂര്‍ മേലൂട് കണിയാംകോണത് വടക്കേതില്‍ രാജേഷി (39)നെ ആണ് ദമ്മാമിലെ ജോലി സ്ഥലത്തിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒൻപത് വര്‍ഷമായി ഒരു സ്വകാര്യ ജെ.സി.ബി കമ്പനിയിലെ മെക്കാനിക്ക് ആയി ജോലി ചെയ്തിരുന്ന യുവാവ് ഏതാനും ദിവസങ്ങളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് റൂം വിട്ടിറങ്ങി പോയ ഇദ്ദേഹത്തെ കുറിച്ച്‌ സുഹൃത്തുക്കളും സാമൂഹ്യ പ്രവര്‍ത്തകരും അന്വേഷിച്ചു വരുന്നതിനിടയിലാണ് ജോലി സ്ഥലത്തിനടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ രശ്മി, അഞ്ചു വയസ്സ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. ദമാം മെഡിക്കല്‍ കേംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only