12 ലൈൻമാൻ തസ്തികയുള്ള ഇവിടെ 2 പേർ മാത്രമാണ് നിലവിലുള്ളത്.
മറ്റു സെക്ഷനുകളിൽ നിന്നും വ്യത്യസ്മായി മലയോര പ്രദേശങ്ങളാണ് കൂമ്പാറ സെക്ഷനു കീഴിൽ കൂടുതാലായും ഉൾപ്പെടുന്നത്.
പൂവാറൻതോട്, മഞ്ഞക്കടവ്, നായാടംപൊയിൽ,കക്കാടംപൊയിൽ ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങൾ ഈ സെക്ഷനു കീഴിലാണ്.
ഇതിന് പുറമെ നേരത്തേ മറ്റ് സെക്ഷനു കീഴിലായിരുന്ന പാലക്കൽ ക്രഷർ, ചുണ്ടത്തും പൊയിൽ,തോട്ടക്കാട് ഭാഗങ്ങളെല്ലാം ഇപ്പോൾ കൂമ്പാറ സെക്ഷനു കീഴിലെക്ക് മാറ്റിയിട്ടു ഉണ്ട്.
മലയോര പ്രദേശങ്ങൾ ആയതിനാൽ ഈ പ്രദേശങ്ങളിൽ ചെറിയ മഴയ്ക്ക് പൊലും ലൈനുകളിൽ തകരാർ സംഭവിച്ച് വൈദ്യുതി മുടങ്ങുന്നതും പതിവാണ്.
കാലവർഷം തുടങ്ങാൻ മാസങ്ങൾ മാത്രം ശേഷിക്കേ കെ.എസ് ഈ ബി ഓഫീസിൽ ഒഴിവുള്ള ലൈൻമാൻ തസ്തിക എത്രയും വേഗം നികത്താൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് കൂമ്പാറ ബൂത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു.
ബൂത്ത് പ്രസിഡൻ്റ് സുനേഷ് ജോസഫ് അധ്യക്ഷനായി.
സണ്ണി കിഴുക്കാരക്കാട്ട്, ഉലഹന്നാൻ കിഴുക്കരക്കാട്ട്, ബേബി പുതിയപറമ്പിൽ,സിറാജ് മുണ്ടശ്ശേരി, സച്ചിൻ കുരീക്കാട്ടിൽ,സോണിഷ് കുര്യൻ വാഴയിൽ,അസ്സയിൻ ഉൽപ്പാറ എന്നിവർ പ്രസംഗിച്ചു
Post a Comment