കൊവിഡ് വ്യാപന ഭീതിയെ തുടർന്ന് തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ തിരികെ വരുന്നു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ജെ രാധാകൃഷ്ണൻ പറഞ്ഞു
മദ്രാസ് ഐഐടിയിൽ കൊവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ട് ദിവസത്തിനിടെ ഒരു അധ്യാപകനടക്കം 30 പേർക്കാണ് ഐഐടിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ തരമണിയിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. സമ്പർക്കത്തിലുള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരും ക്വാറന്റൈനിലാണ്
നേരത്തെ ഡൽഹിയിലും പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനും ഡൽഹി ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിരുന്നു
Post a Comment