Apr 22, 2022

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ മുക്കം നഗരസഭ തല ഉദ്ഘാടനം


 മുക്കം :സംസ്ഥാന സർക്കാരിൻ്റെ  തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ മുക്കം നഗരസഭ തല ഉദ്ഘാടനം മണാശേരിയിൽ വട്ടോളിപ്പറമ്പ്-പുൽപ്പറമ്പ് തോട് ശുചീകരണം നടത്തിക്കൊണ്ട് ബഹു. തിരുവമ്പാടി MLA ലിൻ്റോ ജോസഫ് നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി.ടി. ബാബു അദ്ധ്യക്ഷനായി പുഴകളും അരുവികളും വൃത്തിയായി പരിപാലിക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു. സന്നദ്ധ സേവന പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും, ഹരിത കർമ്മ സേന, എൻ. കുടുംബശ്രീ പ്രവർത്തകർ, എൻ.എസ് എസ് വളണ്ടിയർമാർ, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി ,  ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കുഞ്ഞൻ മാസ്റ്റർ,  വിദ്യാഭ്യാസ കലാ-കായിക ചെയർമാൻ ഇ. സത്യനാരായണൻ, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് അബ്ദുൾ മജീദ്. , കൗൺസിലർമാരായ രജനി, ബിന്ദു, ജോഷില, അശ്വതി, വസന്തകുമാരി, നഗരസഭ ആരോഗ്യ വിഭാഗം HI  അജിത് JHIമാരായ ശ്രീജിത്, ബീധ, ശുചിത്വമിഷൻ RP ലാജുവന്തി എന്നിവർ പങ്കെടുത്തു. ജലസഭയും ജല നടത്തവും പദ്ധതിയുടെ മുന്നോടിയായി നടത്തുകയുണ്ടായി. ഉദ്ഘാടന ചടങ്ങിനു ശേഷം നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ തെളിനീരൊഴുകും പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വെസ്റ്റ് മാമ്പറ്റ, കുറ്റിപ്പാല, കൈട്ടാപ്പൊയിൽ, നീലേശ്വരം, വെണ്ണക്കോട് ,കാഞ്ഞിരമുഴി, പൊറ്റശ്ശേരി, കുറ്റ്യരിമൽ, മുക്കം,എന്നി ഡിവിഷൻ കേന്ദ്രങ്ങളിലും ജലസ്രോതസുകൾ ശുചികരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only