മലപ്പുറത്ത് വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നടുറോഡിൽ വച്ച് മർദ്ദനമേറ്റു. പാണമ്പ്രയിലാണ് സംഭവം. സഹോദരിമാരായ അസ്ന, ഹംന എന്നീ പെൺകുട്ടികളാണ് അക്രമണത്തിനിരയായത്. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീർ എന്നയാളാണ് ഇവരെ മർദ്ദിച്ചത്. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Post a Comment