Apr 4, 2022

ഒ ഐ സീ സി കുവൈത്ത് ഫെൽവയർ വിങ്ങ് രാഹുൽ ബ്രിഗേഡ് ചെയർമാൻ കെ.പി ഫൈസലിനെ ആദരിച്ചു


മുക്കം:ഒ ഐ സീ സി കുവൈത്ത് ഫെൽവയർ വിങ്ങിൻ്റെ നേതൃത്വത്തിൽ രാഹുൽ ബ്രിഗേഡ് അംഗങ്ങൾക്ക് യൂനിഫോം വിതരണവും ചെയർമാൻ കെ.പി ഫൈസലിന് ആദരവും നൽകി.

ജവഹർ ബാൽ മഞ്ച് ദേശീയ കോ ഓഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട യുവ അഭിഭാഷകൻ അഡ്വ മുഹമ്മദ് ദിഷാൽ.
രക്തദാനത്തിൽ വെറിട്ട മാതൃക സൃഷ്ടിച്ച ബദർ മുക്കം എന്നിവരേയും ചടങ്ങിൽ ആദരിച്ചു.

മുക്കം കോ- ഓപ്പറേറ്റീവ് ബാങ്ക്ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്ത് ഉദ്ഘാടനം ചെയ്തു.

ഒ ഐ സി സി കുവൈറ്റ് വെൽഫയർ വിങ്ങ്  ചെയർമാൻ സജീ മണ്ഡലത്തിൽ അധ്യക്ഷനായ ചടങ്ങിൽ യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻ്റ് സഹീർഎരഞ്ഞോണ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.ടി അഷ്റഫ്,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്,അഡ്വ.സൂഫിയാൻ ചെറുവാടി,ജുനൈദ് പാണ്ടികശാല,സിനിഷ് കുമാർ സായി,നിഷാദ് മുക്കം,സാദിഖ് കാരശ്ശേരി എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only