കൂടരഞ്ഞി : ജൽ ജീവൻ മിഷൻ കൂടരഞ്ഞി പഞ്ചായത്ത് തല ശില്പശാല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, കേരളവാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, നിർവഹണ സഹായ ഏജൻസി ആയ സി ഒ ഡി പ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. ജൽ ജീവൻ മിഷൻ ടീം ലീഡർ ക്രിസ്റ്റീന കുര്യാക്കോസ് പദ്ധതി വിശദീകരണവും വാട്ടർ അതോറിറ്റി ഓവർസീയർ അഖിൽ ആന്റണി നിർവഹണ വിശദീകരണവും നടത്തി.
കേന്ദ്ര സംസ്ഥാന സർക്കാറുകളും ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ദേശിയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയാണ് ജൽ ജീവൻ മിഷൻ. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Post a Comment